By: Oneindia Malayalam Video Team
Published : October 29, 2017, 04:10

'RSS കേന്ദ്രത്തിലേക്ക് പഠനയാത്ര നിർബന്ധമാക്കി രാജസ്ഥാൻ

Subscribe to Oneindia Malayalam

കോളജ് വിദ്യാർഥികള്‍ ആർഎസ്എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ. 1857ലെ ഒന്നാം സ്വാതന്ത്യസമരം ഒഴിവാക്കി കേന്ദ്ര സർക്കാർ ഇന്ത്യാചരിത്രം തിരുത്തിയെഴുതിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയില്‍ രാജസ്ഥാൻറെ രാഷ്ട്രീയ ഇടപെടല്‍. മഹാറാണ പ്രതാപ് രാജാവിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ഈ കേന്ദ്രം കഴിഞ്ഞ വര്‍ഷമാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് രംഗത്ത് വന്നിട്ടുണ്ട്. ശിപായി ലഹളയെ വെട്ടിമാറ്റി പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യസമരമായി പഠിപ്പിക്കാന്‍ നേരത്തെ കേന്ദ്രം ഉത്തരവിട്ടിരുന്നു.ഴിഞ്ഞ കുറച്ച് കാലമായി ബിജെപി/ആര്‍എസ്എസ് നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. അതിനുള്ള വകകള്‍ അവര്‍ തന്നെ കൊണ്ടുവന്നു കൊടുത്താല്‍ പിന്നെ എന്ത് ചെയ്യും എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.ബ്രിട്ടന്‍ ബ്രിട്ടീഷുകാരുടേയും അമേരിക്ക അമേരിക്കക്കാരുടേയും ആണെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ് എന്നായിരുന്നു മോഹന്‍ ഭഗവത് പറഞ്ഞത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം