By: Oneindia Malayalam Video Team
Published : December 26, 2017, 12:04

രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന്‌

Subscribe to Oneindia Malayalam

ഇന്ന് രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചനയാണ് രജനീ ആരാധകർക്ക് നൽകുന്നത്. കോടമ്പകത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. ആരാധകരോട് കാത്തിരിക്കാനും ഡിസംബർ 31 നു തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യകതമാക്കുമെന്ന് രജനീകാന്ത് അറിയിച്ചിട്ടുണ്ട്. ജനങ്ങൾ ഏറെ നാളുകളായി ഉറ്റു നോക്കുന്ന വിഷയമാണ് സ്റ്റൈൽ മന്നൻ രജനീകന്തിന്റെ രാഷ്ട്രീയ പ്രവേശനം. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും താരം പറഞ്ഞു. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചിത്വ പദ്ധതിയ്ക്ക് താരം എല്ലാവിധ പിന്തുണയും നൽകിയിരുന്നു. ഇത് ജനങ്ങളെ ഏറെ ചിന്തിപ്പിക്കുന്നതാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം