By: Oneindia Malayalam Video Team
Published : November 09, 2017, 02:56

ഉമ്മൻ ചാണ്ടിയുടെ പേര് സഭയില്‍ പറയാതെ പിണറായി

Subscribe to Oneindia Malayalam

കേരളരാഷ്ട്രീയത്തില്‍ നിർണായക സ്ഥാനമുണ്ട് സോളാർ കേസിന്. മന്ത്രിമാരെയും കോണ്‍ഗ്രസ് നേതാക്കളെയും പ്രതിസ്ഥാനത്ത് നിർത്തി ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് കൂടിയായിരുന്നു ഈ കേസ്. എല്‍ഡിഎഫ് ഭരണകാലത്താണ് കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷൻ റിപ്പോർട്ട് സോളാർ കമ്മീഷൻ സമർപ്പിക്കുന്നത്. എന്നാൽ സോളാർ കമ്മീഷൻ റിപ്പോർട്ട് സഭയിൽ വച്ചപ്പോൾ ആരുടെയും പേരുകൾ മുഖ്യമന്ത്രി പരാമർശിച്ചിരുന്നില്ല. പകരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരായ ലൈംഗീകാരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിച്ചത്. എന്നാൽ റിപ്പോർട്ട് സഭയിൽ വച്ചതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം