By: Oneindia Malayalam Video Team
Published : November 24, 2017, 07:09

ബിജെപിക്കാരോട് പോയി പണി നോക്കാന്‍ പറ

Subscribe to Oneindia Malayalam

രജപുത് കര്‍ണിസേന അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റിലീസടക്കം അനിശ്ചിതമായി നീളുന്ന പദ്മാവതിക്ക് പിന്തുണയുമായി ബംഗാള്‍. പദ്മാവതി ചിത്രത്തെയും ടീമിനെയും ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ൾ ബോളിവുഡ് പദ്മാവതിക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താന്‍ മത്സരിക്കുമ്പോഴാണ് മമതയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചിത്തഭ്രമമാണെന്നും മമത പറഞ്ഞു. ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി ന​ൽ​കും. ബം​ഗാ​ൾ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഇ​ക്കാ​ര്യം നി​ർ​വ​ഹി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യാ ടു​ഡേ​യു​ടെ കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കവേ ആയിരുന്നു മമതയുടെ പ്രസ്താവന. പദ്മാവതിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം