By: Oneindia Malayalam Video Team
Published : September 07, 2017, 11:09

ഈ ഫെഡറര്‍ക്കിത് എന്തുപറ്റി?

Subscribe to Oneindia Malayalam

സ്വിസ് ഇതിഹാസവും മുന്‍ ചാംപ്യനുമായ റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നു പുറത്തായി. 24ാം സീഡായ അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ഫെഡററെ അട്ടിമറിച്ചത്. അതേസമയം, വനിതാ സിംഗിള്‍സില്‍ കിരീടം അമേരിക്ക തന്നെ നിലനിര്‍ത്തും. കാരണം സെമി ഫൈനലില്‍ മാറ്റുരയ്ക്കുന്ന നാലു താരങ്ങളും അമേരിക്കയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കൊക്കോ വാന്‍ഡെവെഗെയും മാഡിസണ്‍ കെയസും വെന്നിക്കൊടി പാറിച്ചതോടെയാണ് ഓള്‍ അമേരിക്കന്‍ സെമിക്കു അരങ്ങൊരുങ്ങിയത്. നേരത്തേ വെറ്ററന്‍ താരം വീനസ് വില്ല്യംസും സ്ലൊവെയ്ന്‍ സ്റ്റീവന്‍സും സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തിരുന്നു. 1981നു ശേഷം ഇതാദ്യമായാണ് ടൂര്‍ണമെന്റിലെ നാലു സെമി ഫൈനലിസ്റ്റുകളും അമേരിക്കന്‍ താരങ്ങളാവുന്നത്. അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ സെമി ഫൈനലിലേക്ക് മുന്നേറി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം