By: Oneindia Malayalam Video Team
Published : November 24, 2017, 06:04

അയോധ്യയില്‍ രാമക്ഷേത്രം മാത്രം, കാവിക്കൊടിയും!

Subscribe to Oneindia Malayalam

അയോധ്യയിലെ തർക്കഭൂമിയില്‍ രാമക്ഷേത്രം മാത്രമേ നിർമ്മിക്കുകയുള്ളൂവെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. അയോധ്യയിലെ തർക്കഭൂമിയിലെ കല്ലുകള്‍ കൊണ്ട് തന്നെ ക്ഷേത്രം പണിയണമെന്നും മറ്റൊരു കെട്ടിടവും അവിടെ നിർമിക്കരുതെന്നും ഭഗവത് പറഞ്ഞു. കർണാടകയില്‍ വിശ്വഹിന്ദു പരിഷത്തിൻറെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭഗവത്. അയോധ്യയില്‍ രാമക്ഷേത്രം നിർമിച്ച് കാവിക്കൊടി നാട്ടുന്ന കാലം വിദൂരമല്ലെന്നും ഭാഗവത് പറയുന്നു. പശുക്കളെക്കുറിച്ചും ഭാഗവത് പ്രസംഗത്തിനിടെ പരാമർശിച്ചു. പശുക്കളെ സംരക്ഷിക്കണം. ഗോവധം നിരോധിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ സമാധാനമായി ജീവിക്കാൻ സാധിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അയോധ്യ തർക്കത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുകയാണ്. അതിനിടയിലാണ് ഭഗവതിൻറെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്നോവില്‍ മുസ്ലിം പള്ളിയും നിർമിക്കണമെന്ന് ഷിയ വഖഫ് ബോർഡ് നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തില്‍‌ കൂടിയാണ് ഭഗവതിൻറെ പ്രസ്താവന.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം