By: Oneindia Malayalam Video Team
Published : December 11, 2017, 01:02

'രാജ്യസ്നേഹം ഇല്ലാത്തവരെ ശിക്ഷിക്കണം'

Subscribe to Oneindia Malayalam

രാജ്യസ്നേഹം ഇല്ലാത്തവരെ ശിക്ഷിക്കണമെന്ന് ആര്‍എസ്എസ്. രാജ്യത്തെയും ദേശീയപതാകയെയും അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടു വരണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഭാരതത്തെ ഇഷ്ടപ്പെടാത്തവര്‍ ഭാരതം വിട്ടുപോകുകയാണ് വേണ്ടതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ജവഹര്‍ ലാല്‍ നെഹ്‌റു രാജ്യത്തെ വിഭജിച്ചെന്നും രാജ്യത്തെ ഒന്നാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞുവിഭജനമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി നല്‍കിയതെന്ന് പറയുന്നത് നുണയാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ദോക്‌ലാം വിഷയത്തില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മുന്നില്‍ കുനിയേണ്ടി വന്നെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ‘മാര്‍ഗദര്‍ശക്’ ആണ് ഇന്ദ്രേഷ് കുമാര്‍. അജ്മീര്‍ ദര്‍ഗാ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായ ഇന്ദ്രേഷിനെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ നേരത്തെ വിട്ടയച്ചിരുന്നു,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം