By : Oneindia Malayalam Video Team
Published : October 29, 2017, 04:07

ജാനകിയമ്മ ഇനി പാടില്ല, മരിച്ചെന്ന് സോഷ്യല്‍ മീഡിയ

ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ മരിച്ചെന്ന വ്യാജവാർത്തകള്‍ കേരളത്തില്‍ ഇതിനുമുൻപും വ്യപകമായി വന്നിട്ടുണ്ട്. സലിം കുമാർ, ജഗതി ശ്രീകുമാർ, ഇന്നസെൻറ് എന്നിവരെയൊക്കെ മലയാളികള്‍ നിഷ്കരുണം കൊന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയ കൊന്ന പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുരശബ്ദത്തിനുടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞ ദിവസത്തെ വാർത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചത്. പാട്ട് നിർത്തിയെന്ന് ജാനകി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ വാർത്തയാണ് ചിലർ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്. താന്‍ പാട്ട് നിര്‍ത്തുന്നു എന്ന എസ് ജാനകിയുടെ പ്രഖ്യാപനം ആയിരുന്നു പലരും തെറ്റിദ്ധരിച്ചത്. എസ് ജാനകി പാട്ടില്‍ നിന്ന് വിടവാങ്ങി എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ചിലര്‍ തെറ്റായി മനസ്സിലാക്കുകയായിരുന്നു.മലയാളം ഉള്‍പ്പെടെ 17 ഭാഷകളില്‍ പാടിയിട്ടുണ്ട് എസ് ജാനകി. ഏതാണ്ട് 48,000 ല്‍ അധികം പാട്ടുകള്‍ ജാനതി പാടിയിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം