By: Oneindia Malayalam Video Team
Published : November 16, 2017, 10:20

പുതപ്പുകൊണ്ട് മൂടി ധോണിയുടെ ഒളിച്ചോട്ടം

Subscribe to Oneindia Malayalam

ക്രിക്കറ്റ് മാത്രമല്ല, ഡാൻസും വഴങ്ങുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യൻ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി തെളിയിച്ചിരുന്നു. സാക്ഷിയെടുത്ത വീഡിയോയില്‍ ബോളിവുഡ് ഗാനത്തിനൊത്ത് ചുവടുവെക്കുന്ന ധോണിയെ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ധോണിയുടെ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.ഇത്തവണ വളരെ രസകരമായ ഒരു വീഡിയോയാണ് എത്തിയിരിക്കുന്നത്. ഭാര്യ സാക്ഷി തന്നെയാണ് ആ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. ലോകം മുഴുവൻ നിരവധി ആരാധകരുണ്ട് ധോണിക്കുണ്ട്. ഈ ആരാധകരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ധോണി. ആരാധകരില്‍ നിന്ന് രക്ഷപെടാൻ ധോണി ഒരു വഴികണ്ടുപിടിച്ചിരിക്കുകയാണ്. ഇതിൻറെ വീഡിയോ ആണ് സാക്ഷി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ടീമില്‍ എല്ലാവർക്കും പ്രിയപ്പെട്ട താരമാണ് ധോണി.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് ജാർഖണ്ഡ് കാരനായ മഹേന്ദ്ര സിംഗ് ധോണി

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം