By : Oneindia Malayalam Video Team
Published : November 13, 2017, 04:48

ഈ സെഞ്ച്വറി ധോണിയുടെ പിന്‍ഗാമിയാകാന്‍ സഞ്ജുവിന് കരുത്താകുമോ?

ടീം ഇന്ത്യയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്മുറക്കാരനാകുമെന്ന് ഏറ്റവുമധികം പ്രതീക്ഷിക്കപ്പെട്ടിരുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി കരിയര്‍ ഗ്രാഫ് താഴേക്ക് പോയത് സഞ്ജുവിന്‍റെ ടീം ഇന്ത്യയിലേക്കുള്ള വരവിനെ സാരമായി ബാധിച്ചു. കൂടാതെ മുഖ്യ എതിരാളിയായുള്ള റിഷഭ് പന്തിന്‍റെ വളര്‍ച്ചയും സഞ്ചുവിന് തിരിച്ചടിയായി. പ്രമുഖരെല്ലാം തിരക്കിലായത് കൊണ്ട് കൂടിയാണ് മലയാളി താരം സഞ്ജു സാംസണെ തേടി . ശ്രീലങ്കയ്ക്കെതിരെ സന്നാഹ മത്സരം കളിക്കാനുള്ള ബോർഡ് പ്രസിഡണ്ട് ഇലവന്റെ നായകപദവി എത്തിയത്. മത്സരം സമനിലയായെങ്കിലും കിട്ടിയ അവസരം സഞ്ജു നന്നായി ഉപയോഗിച്ചു. കരുത്തരായ ലങ്കൻ ബൗളർമാർക്കെതിരെ നാലാം നമ്പറിൽ ക്രീസിലെത്തി സഞ്ജു കളിച്ച നായകന്റെ ഇന്നിംഗ്സ് ദേശീയ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്നതാണ്. 143 പന്തിൽ 19 ഫോറും 1 സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ 128 റൺസ്. ധോണിക്ക് പകരക്കാരനെ തേടുമ്പോള്‍ സെലക്ടർമാർക്ക് ഇനി സഞ്ജുവിനെ അങ്ങനെ തീർത്തും അവഗണിക്കാൻ പറ്റില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more