By: Oneindia Malayalam Video Team
Published : November 10, 2017, 10:16

സഞ്ജുവിന് അഭിമാനനേട്ടം

Subscribe to Oneindia Malayalam

ശ്രീലങ്കക്കെതിരായ മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ടീം നായകനായി സഞ്ജു സാംസണിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് സഞ്ജു. മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്‍ക്കത്തയില്‍ ശനിയാഴ്ച തുടങ്ങുന്ന ദ്വിദന മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ്സ് ഇലവൻ ടീമിൻറെ നായകനായാണ് 22കാരനായ സഞ്ജുവിനെ നിയമിച്ചത്. നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന മധ്യപ്രദേശ് താരം നമാൻ ഓജക്ക് പരിക്കേറ്റതോടെ സഞ്ജുവിന് നറുക്കു വീഴുകയായിരുന്നു. കാര്യവട്ടം ട്വൻറി-20ക്കിടെ കൂടിക്കാഴ്ച നടത്തിയ ദേശീയ സെലക്ടർ ശരണ്‍ദീപ് സിങ്ങാണ് പുതിയ ഉത്തരവാദിത്തത്തെ ക്കുറിച്ചുള്ള സൂചന സഞ്ജുവിന് ആദ്യം നല്‍കിയത്. ദിനേശ് ചന്ദിമല്‍ നയിക്കുന്ന ശ്രീലങ്കൻ ടീമിനെതിരായ മത്സരത്തില്‍ ബാറ്റ്സ്മാൻ രോഹൻ പ്രേം, പേസർ സന്ദീപ് വാര്യർ എന്നീ കേരള താരങ്ങളും ചേരും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം