By: Oneindia Malayalam Video Team
Published : November 07, 2017, 06:19

സൗദിയില്‍ രണ്ടാം ഘട്ട അറസ്റ്റ്

Subscribe to Oneindia Malayalam

ഞെട്ടിക്കുന്ന വാർത്തകളാണ് സൌദി അറേബ്യയില്‍ നിന്ന് പുറത്തു വരുന്നത്. 11 രാജ കുടുംബാംഗങ്ങള്‍ അഴിമതി ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്നാണ് റിപ്പോർട്ടുകള്‍. നാല് മന്ത്രിമാരും 38 മുൻ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം മറ്റ് അമ്പതോളം പേരും അറസ്റ്റിലായി. സൌദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവടങ്ങളുടെയും വൻകിട എണ്ണ വ്യവസായ ശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാർഡിൻറെ മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിന് ശേഷമാണ് അബ്ദുള്ള രാജാവിൻറെ മകനായ മുതേബ് ബിൻ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍വലീദ് രാജകുമാരന്‍. ഇദ്ദേഹമുള്‍പ്പെടെ 11 രാജകുമാരന്‍മാരെയാണ് തടവിലാക്കിയിരിക്കുന്നത്. കൂടാതെ 38 മുന്‍ മന്ത്രിമാരെയും റിയാദില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം