By: Oneindia Malayalam Video Team
Published : November 06, 2017, 01:33

സൗദിയില്‍ ലാദന്റെ സഹോദരനും അറസ്റ്റില്‍

Subscribe to Oneindia Malayalam

ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക ശക്തികളായ സൗദി അറേബ്യന്‍ വ്യവസായികളെ തടവിലാക്കിയത് ആഗോള സാമ്പത്തിക രംഗം തകിടംമറിയാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു. ആഗോള വ്യവസായ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ് പുതിയ വിവരങ്ങള്‍. അറസ്റ്റിലായവരില്‍ കൊല്ലപ്പെട്ട അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദന്റെ സഹോദരനുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 69കാരനായ ബക്കര്‍ ബിന്‍ ലാദനെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ഉള്‍പ്പെടെയുള്ള വ്യവസായികളെ റിയാദിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ജിദ്ദ കേന്ദ്രമായുള്ള സൗദി ബില്‍ ലാദന്‍ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള വ്യക്തിയാണ് ബക്കര്‍ ബിന്‍ ലാദന്‍. സൗദിയിലും വിദേശത്തുമായി നിരവധി വന്‍കിട പദ്ധതികളുടെ നിര്‍മാണം ഏറ്റെടുക്കുന്ന വ്യവസായ സംഘമാണ് സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം