By: Oneindia Malayalam Video Team
Published : November 08, 2017, 11:31

സൗദി ഏകാധിപത്യ ഭരണത്തിലേക്കോ?

Subscribe to Oneindia Malayalam

പതിറ്റാണ്ടുകളായി സൌദിയില്‍ രാജകുടുംബത്തിനിടയിലെ സമവായഭരണമാണ് തുടർന്നുവരുന്നത്. ഈ ഭരണം അവസാനിപ്പിച്ച് രാജ്യം കൂടുതല്‍ ഏകാധിപത്യ ഭരണത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് എന്ന സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. നിലവിലെ ഭരണാധികാരി സല്‍മാൻ രാജാവിൻറെല മകനും കിരീടാവകശിയുമായ മുഹമ്മദ് ബിൻ സല്‍മാൻ അധികാരത്തിന് വേണ്ടി നടത്തുന്ന നീക്കങ്ങളാണിതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫിനെ വെട്ടിയാണ് മുഹമ്മദ് ബിൻ സല്‍മാൻ തേരോട്ടം തുടങ്ങിയത്. തന്നെയും തന്റെ നയങ്ങളെയും വിമര്‍ശിക്കുന്ന മതപുരോഹിതന്‍മാരെ ജയിലിലടച്ചുകൊണ്ടായിരുന്നു കിരീടാവകാശി തന്റെ കരുത്തുകാട്ടിത്തുടങ്ങിയത്. സൗദിയിലും പുറത്തും ഏറെ അനുയായികളുള്ള പ്രഗല്‍ഭ പണ്ഡിതരായ സല്‍മാന്‍ അല്‍ ഔദ, അവദ് അല്‍ ഖര്‍നി തുടങ്ങിയ നിരവധി മതപുരോഹിതന്‍മാരെയാണ് സപ്തംബറില്‍ സൗദി പോലിസ് അറസ്റ്റ് ചെയ്തത്. പ്രത്യേകിച്ചൊരു കാരണവും ചൂണ്ടിക്കാണിക്കാതെയാണ് ഇവരെ കാരാഗൃഹത്തിലടച്ചിരിക്കുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം