By: Oneindia Malayalam Video Team
Published : August 19, 2017, 12:34

ഹജ്ജിന് പോകുന്നവര്‍ അറിയാന്‍!

Subscribe to Oneindia Malayalam

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിക്കൊണ്ടിരിക്കുന്ന ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യനഗരികളായ മക്കയും മദീനയും ഒരുങ്ങി.
പഴുതടച്ച ക്രമീകരണങ്ങളാണ് തീര്‍ഥാടനം സുഗമമാക്കുന്നതിനായി ഒരുക്കിയിരിക്കുന്നതെന്ന് ഹജ്ജ് കാര്യങ്ങള്‍ക്കായുള്ള സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ മേജര്‍ ജനറല്‍ ഹമദ് അല്‍ മുബദ്ദല്‍ അറിയിച്ചു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം നേടിയ 17,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പാകത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 3000 വാഹനങ്ങളും സുരക്ഷാമുന്‍കരുതലന്റെ ഭാഗമായി ഒരുക്കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യമായ എല്ലാ കേന്ദ്രങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ഇത്തവണ പ്രദേശങ്ങളുടെ ഡിജിറ്റല്‍ മാപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ 32 വകുപ്പുകളുമായി സഹകരിച്ചാണ് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം