By: Oneindia Malayalam Video Team
Published : January 30, 2018, 01:33

സൗദി രാജകുമാരൻ പുറത്തിറങ്ങി, പക്ഷെ പുറം ലോകം കാണില്ല??

Subscribe to Oneindia Malayalam

സൗദി അറേബ്യയിലെ ശതകോടീശ്വരനായ അല്‍ വലീദ് ബിന്‍ തലാല്‍ തടവറയില്‍ നിന്ന് സ്വതന്ത്രനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലവെ വാറന്‍ ബഫറ്റ് എന്ന് അറിയപ്പെട്ടിരുന്ന അല്‍ വലീദിനെ അഴിമതി സംബന്ധിച്ച കേസിലാണ് തടവിലാക്കിയിരുന്നത്.റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വീട്ടില്‍ എത്തിയെങ്കിലും 'തടവിന്' മാറ്റം ഒന്നും ഉണ്ടാവില്ല എന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഹോട്ടലിലെ തടവില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറി എന്ന വ്യത്യാസം മാത്രമാണ് ഇപ്പോള് ഉണ്ടായിരിക്കുന്നത് എന്നാണ് സല്‍മാന്‍ രാജകുമാരനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍ വലീദിന്റെ മോചനം ലോകമാധ്യമങ്ങള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.സൗദിയില്‍ നിന്ന് പുറത്ത് പോകാന്‍ അല്‍ വലീദിന് അനുവാദമില്ല. വീട്ടില്‍ ആയിരിക്കുമ്പോള്‍ തന്നേയും കടുത്ത നിരീക്ഷണത്തില്‍ ആയിരിക്കും രാജകുമാരന്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം