By: Oneindia Malayalam Video Team
Published : November 10, 2017, 09:13

സൗദി രാജകുമാരനെ വധിച്ചതോ?

Subscribe to Oneindia Malayalam

കഴിഞ്ഞ ഒരാഴ്ചയായി സൌദിയില്‍ നിന്നും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. അതില്‍ ആദ്യത്തെയായിരുന്നു സൌദി രാജകുമാരൻ മൻസൂർ ബിൻ മുഖ്രിൻ രാജകുമാരൻറെ മരണവാർത്ത. യെമൻ അതിർത്തിക്ക് സമീപമുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് രാജകുമാരൻ മരിച്ചതെന്നായിരുന്നു വാർത്തകള്‍. എന്നാല്‍ രാജകുമാരൻറേത് അപകടമരണമല്ല, കൊലപാതകമാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഇസ്രായേലി ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്രിന്‍ ബിന്‍ അബ്ദുളസീസ് അല്‍ സൗദിന്‍റെ മകനായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍ സൗദിയിലെ ശക്തനായ ഇന്‍റലിജന്‍സ് തലവനായിരുന്നു.മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലെത്തുന്നതിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം രാജകുമാരന്മാര്‍ക്ക് മുഖ്രിന്‍ രാജകുമാരന്‍ കത്തയച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുള്ള പ്രതികാര നടപടിയായാണ് കൊലപാതകമെന്നും സൂചനയുണ്ട്. സൗദിയിലെ മുതിര്‍ന്ന രാജകുമാരന്മാരെയും മന്ത്രിമാരെയും തിരക്കിട്ട നീക്കത്തിലൂടെ സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മുഖ്രിന്‍ രാജകുമാരന്‍ യെമന്‍ അതിര്‍ത്തിയ്ക്ക് അടുത്തുവെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം