By: Oneindia Malayalam Video Team
Published : October 30, 2017, 02:54

ഹാദിയയെ നവംബര്‍ 27ന് സുപ്രീംകോടതിയില്‍ ഹാജരാക്കണം

Subscribe to Oneindia Malayalam

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നവംബര്‍ മാസം 27ന് മൂന്ന് മണിക്ക് മുമ്പായി ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കണെന്ന് പിതാവ് അശോകനോട് കോടതി ആവശ്യപ്പെട്ടു. അടച്ചിട്ട കോടതിയില്‍ വാദംകേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഹാദിയയ്ക്കുള്ള സുരക്ഷ തുടരാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ വികാരം അനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹാദിയയുടേത് സൈക്കളോജിക്കല്‍ കിഡ്‌നാപ്പിംഗ് ആണ് എന്ന് എന്‍ഐഎ വാദിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും എന്‍ഐഎ വാദം ഉന്നയിച്ചു. മേയ് 24-നാണ് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് ഹര്‍ജിയിലായിരുന്നു നടപടി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം