By : Oneindia Malayalam Video Team
Published : October 27, 2017, 04:08

നടിക്കൊപ്പം സെക്സ്: വീഡിയോ വന്നതോടെ ആള്‍ദൈവം മുങ്ങി

കർണാടകയിലെ ആള്‍ദൈവം നഞ്ചേശ്വർ സ്വാമിയും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് വീഡിയോയും ഇതുമായി ബന്ധപ്പെട്ട വാർത്തയും പുറത്തുവിട്ടത്. ഇതോടെ സ്വാമി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. സ്വാമിയുടെ യെലഹങ്ക മഠത്തില്‍ നിന്നുള്ളതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സ്വാമിയുടെ ഭക്തർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മഠത്തിന് മുന്നില്‍ തടിച്ച് കൂടിയവര്‍ ആക്രമാസക്തരുമായിരുന്നു.പോലീസ് എത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സ്വാമിക്കെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു.സ്വാമിക്ക് പിന്തുണയുമായി ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജന്‍ എത്തിയിരുന്നു. ഇയാളെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യവര്‍ഷം നടത്തിയതോടെ സ്വാമി സ്ഥലത്ത് നിന്നും തടിതപ്പുകയായിരുന്നു.
സ്വാമിക്കെതിരെ പരാതി ലഭിക്കുകയാണ് എങ്കില്‍ നടപടി എടുക്കുമെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിസിപി ഗിരീഷ് പറഞ്ഞു. ദൃശ്യങ്ങളില്‍ ഉള്ളത് നടിയാണോ എന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more