By : Oneindia Malayalam Video Team
Published : April 10, 2017, 05:45

വെള്ളാപ്പള്ളി കോളജ് SFI അടിച്ചുതകര്‍ത്തു

ജിഷ്ണു പ്രണോയ് കേസിന് പിന്നാലെ വെള്ളാപ്പള്ളി കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിലെ വീഴ്ചയാണ് വിവാദമായിരിക്കുന്നത്. അന്വേഷണ സംഘം മൊഴി എടുക്കാന്‍ പോയത് കേസിലെ രണ്ടാം പ്രതിയും കോളേജ് മാനേജരുമായ സുഭാഷ് വാസുവിന്റെ കാറിലായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. 200 ഓളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളേജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി ആര്‍ഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം