By: Oneindia Malayalam Video Team
Published : December 05, 2017, 03:13

റോഡിലൂടെ നടന്നുപോവുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു...ഒഡീഷയില്‍ എട്ടുപേര്‍ അറസ്റ്റില്‍

Subscribe to Oneindia Malayalam


റോഡിലൂടെ നടന്നുപോവുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എട്ടുപേര്‍ അറസ്റ്റില്‍. ഒഡീഷയിലാണ് സംഭവം. ജില്ലയിലെ തിരക്കേറിയ റോഡിലാണ് നാടിനെ നടുക്കുന്ന പീഡനശ്രമം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്നു വിദ്യാര്‍ത്ഥി. അവളെ പിന്തുടര്‍ന്നെത്തിയ ഒരുകൂട്ടം ചെറുപ്പക്കാരാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.

വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന ചെറുപ്പക്കാരില്‍ ഒരാള്‍ പിന്നില്‍ നിന്നും അവളുടെ ശരീരത്തില്‍ കയറി പിടിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നുതന്നെ ആ കുട്ടി അതില്‍ നിന്നും കുതറിമാറി. എന്നാല്‍ ആ ചെറുപ്പക്കാര്‍ അവളെ വിടാതെ പിന്തുടര്‍ന്നു. വീണ്ടും വീണ്ടും അവള്‍ക്കുനേരെ ശബ്ദമുണ്ടാക്കികൊണ്ട് പിന്തുടര്‍ന്നു.

ഉപദ്രവിക്കുന്നതിനുപുറമെ ഈ ദൃശ്യങ്ങളൊക്കെയും ചെറുപ്പക്കാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്നാല്‍
ചെറുപ്പക്കാരെ ഒരാള്‍ തടഞ്ഞുവെക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇതിനിടയില്‍ വിദ്യാര്‍ത്ഥി ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വീഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. എട്ടു പോരെയാണ് പോലീസ് അറസ്റ്റുചെയ്തത്.


Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം