By: Oneindia Malayalam Video Team
Published : December 19, 2017, 03:26

മോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ക്രിസ്മസ് വിരുന്ന് ഒരുക്കാന്‍ വിചാരിച്ചിരുന്നു

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു കേന്ദ്ര മന്ത്രിമാര്‍ക്കും ക്രിസ്മസിനോടനുബന്ധിച്ച് വീട്ടില്‍ വിരുന്നൊരുക്കാന്‍ ഇരുന്നതാണെന്നാണ് ഷീലാ കണ്ണന്താനം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലാ കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പരിപാടി പിന്നീട് മാറ്റിവച്ചുവെന്നും അവര്‍ വിശദീകരിച്ചു. ആല്‍ഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണിത്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും വീട്ടില്‍ സ്‌നേഹ വിരുന്നൊരുക്കാന്‍ പരിപാടിയുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കണമെന്നുമുണ്ടായിരുന്നു- ഇതാണ് ഷീലാ കണ്ണന്താനത്തിന്റെ വാക്കുകള്‍. ഇത്തവണ ക്രിസ്മസ് ആഘോഷം എങ്ങനെ എന്ന ചോദ്യത്തിനുള്ള പ്രതികരണമായാണ് ഷീലാ കണ്ണന്താനം ഇക്കാര്യം വിവരിച്ചത്. എന്നാല്‍ എല്ലാ ആലോചനകളും പിന്നീട് മാറ്റിവച്ചുവെന്നും അവര്‍ പറഞ്ഞു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം മാറ്റിയതെന്നും ഷീലാ കണ്ണന്താനം വിവരിച്ചു. ഇത്രയും ആളുകള്‍ ദുരിതം അനുഭവിക്കുമ്പോള്‍ നമ്മള്‍ ആഘോഷിക്കുന്നത് ശരിയല്ലല്ലോ എന്നും ഷീലാ കണ്ണന്താനം പറഞ്ഞു. എങ്കിലും ആഘോഷം പൂര്‍ണമായി ഒഴിവാക്കില്ല. വീട്ടില്‍ വരുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന പതിവ് രീതി ഇത്തവണയും തുടരുമെന്നും ഷീല കണ്ണന്താനം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം