• search
By : Oneindia Video Malayalam Team
Published : November 08, 2017, 04:55
Duration : 01:57

മൂടല്‍ മഞ്ഞില്‍ ഡല്‍ഹിയില്‍ കൂട്ടിയിടിച്ചത് 18 വാഹനങ്ങള്‍, WATCH VIDEO

SHOCKING VIDEO! Fog Leads To Major @ccident at Delhi

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതിന് പിന്നാലെ ദേശീയപാതയില്‍ വാഹനാപകടം. കനത്ത മൂടല്‍മഞ്ഞില്‍ കൂട്ടിയിടിച്ചത് 18 വാഹനങ്ങളാണ്. നിരവധിപ്പേര്‍ക്ക് പരിക്ക് പറ്റി. ആഗ്ര- നോയിഡ- യമുന എക്സ്പ്രസ്വേയില്‍ ബുധനാഴ്ചയാണ് സംഭവം. മിക്ക വാഹനങ്ങളും അമിത വേഗതയിലുമായിരുന്നു. നടപ്പാതയിലൂടെ പോകുന്നവര്‍ വേഗത കുറക്കാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
ഈ സീസണിലെ ഡല്‍ഹിയിലെ ഏറ്റവും വലിയ വായു മലിനീകരണമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുകമഞ്ഞ് കാരണം റോഡിലൂടെയുള്ള ഗതാഗതവും ദുസ്സഹമായിരിക്കുകയാണ്. മൂടല്‍ മഞ്ഞ് മൂലം 50 മീറ്ററിനുള്ളില്‍ പോലും ആളുകളെ കാണാന്‍ സാധിക്കുന്നില്ല. ഡല്‍ഹിയിലേക്ക് വരേണ്ട മുപ്പതോളം ട്രെയിനുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. വരുംദിവസങ്ങളിലും കാലാവസ്ഥാ മോശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more