By: Oneindia Malayalam Video Team
Published : October 28, 2017, 03:39

മോദി ഉത്തരം പറയുമോ ഈ 21 ചോദ്യങ്ങള്‍ക്ക്?

Subscribe to Oneindia Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയിട്ട് 4 വർഷം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപിയോടും സംഘപരിവാർ സംഘടനകളോടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു കാലത്ത് ബിജെപിയുടെ പ്രചാരണായുധമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. അതിനെപ്പറ്റി ഇപ്പോള്‍ ചോദിച്ചാല്‍ ബിജെപി മിണ്ടില്ല. ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവാണ് പാകിസ്താൻ എന്ന തരത്തിലായിരുന്നു ബിജെപി സ്വീകരിച്ച നിലപാട്. അധികാരത്തിലേറിയാല്‍ പാകിസ്താനെ തച്ചുടക്കും എന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. കശ്മീർ പ്രശ്നത്തിനും ഇതുവരെ പരിഹാരമായിട്ടില്ല.
ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞോ? കാശ്മീരിന്റെ പാകിസ്താനിലുള്ള പാതി കൂടി തിരിച്ചു പിടിച്ചോ? - കാശ്മീരിന്റെ പ്രത്യേക പദവിയെക്കുറിച്ച് എപ്പോഴും പരാതി പറയുന്ന ബി ജെ പി നേതാക്കൾക്ക് കേന്ദ്രം ബി ജെ പി ഭരിക്കുമ്പോൾ ഈ പേടിയില്ലേ. കാർഡ്ബോർഡ് പെട്ടിയിൽ കയറു കെട്ടി മരിച്ച സൈനികരെ കൊണ്ട് വന്നത് മോദി ഭരണത്തിൽ അല്ലാതെ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടോ?ഉത്തരം പറയാൻ പറ്റുമോ ഈ ചോദ്യങ്ങൾക്ക്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം