By: Oneindia Malayalam Video Team
Published : October 27, 2017, 03:53

കോടിയേരിയുടെ ജാഗ്രതയില്ലാത്ത യാത്ര: ട്രോളുകള്‍

Subscribe to Oneindia Malayalam

ജനജാഗ്രതാ യാത്രയില്‍ 40 ലക്ഷം രൂപ വില വരുന്ന മിനികൂപ്പറില്‍ സഞ്ചരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിലാണ് യാത്ര ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള ജാഗ്രത പോലും കാണിച്ചില്ലല്ലോ കോടിയേരി എന്നാണ് പ്രധാനമായും ഉയരുന്ന വിമർശം. ജനജാഗ്രതായാത്രയില്‍ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിൻറെ കാറിലാണ് കോടിയേരി സഞ്ചരിച്ചത് എന്ന് ആരോപണങ്ങളുയർന്നിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.പാർട്ടിക്ക് സ്വന്തം വാഹനമില്ല എന്ന് പറഞ്ഞ കോടിയേരിയോട് ഇത് മാത്രമേ പറയാനുള്ളൂ ബാലകൃഷ്ണാ ഒരിച്ചിരി ഉളുപ്പ്
ഒരു നാനോ കാറിൽ യാത്ര ചെയ്തതിനാണോ ഇത്രയും പുകിൽ അങ്ങുന്നേ.സി കെ ജാനു കാറിൽ പോകുന്നത് കാണുമ്പോൾ. കോടിയേരി മിനി കൂപ്പറിൽ പോകുന്നത് കാണുമ്പോള്‍. ഇതൊക്കെയാണ് ട്രോളുകളിൽ ചിലത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം