By: Oneindia Malayalam Video Team
Published : January 05, 2018, 11:15

സോളാർ കേസിൽ സരിതക്ക് ശിക്ഷയില്ല തീരുമാനം ഹൈക്കോടതിയുടേത്

Subscribe to Oneindia Malayalam

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് വിധിച്ച ശിക്ഷ നടപ്പാക്കൽ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതാണ് നീട്ടിവെച്ചിരിക്കുന്നത്. എന്നാൽ 40 ലക്ഷം പിഴ ശിക്ഷയിലെ 10 ലക്ഷം രൂപ രണ്ട് മാസത്തിനകം കെട്ടിവെക്കാൻ നിർദേശമുണ്ട്. നേരത്തെ സരിത പത്ത് ലക്ഷം രൂപ കെട്ടിവെച്ചിരുന്നു.മൂന്നു വർഷവും മൂന്നു മാസവും തടവും പിഴയും ശിക്ഷിച്ച പത്തനംതിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സരിത നൽകിയ ഹരി‍ജിയിലാണ് നടപടി. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണൻ കേസിൽ ഒന്നാംപ്രതിയും സരിത രണ്ടാംപ്രതിയുമാണ്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് സരിതയ്ക്ക് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷവും മൂന്നുമാസവും തടവും പിഴയും ശിക്ഷവിധിച്ചത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഇരയാണെന്നും സരിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ലക്ഷ്മി നായര്‍ എന്നത് തന്റെ വിളിപ്പേരാണ്. വ്യക്തിപരമായി കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് വാദം. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ഏജൻസിക്കായി പത്രത്തിൽ വന്ന പരസ്യം കണ്ടാണ് ബാബുരാജ് സരിതയുമായി ബന്ധപ്പെടുന്നത്. കമ്പനി റീജിയണൽ ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിതയും സിഇഒ ഡോ. ആർബി നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം