By: Oneindia Malayalam Video Team
Published : November 10, 2017, 09:12

ഉമ്മൻ ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തിയത് ചെന്നിത്തലയോ?

Subscribe to Oneindia Malayalam

തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിക്കെതിരെ തെളിവ് നല്‍കാൻ രമേശ് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടതായി സരിത എസ് നായർ. സോളാർ കമ്മീഷൻ നടക്കുന്ന സമയത്ത് ചെന്നിത്തല തന്നെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാർഥി നിർണയത്തിന് മുൻപ് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സരിത പറഞ്ഞത്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സരിത. ഒരു രാഷ്ട്രീയക്കാരില്‍ നിന്നും താൻ പണം വാങ്ങിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയക്കാരെല്ലാം തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സോളാർ റിപ്പോർട്ടിനെ മസാല റിപ്പോർട്ടായി കാണരുതെന്നും സരിത പറഞ്ഞു. തന്നോടൊപ്പം നില്‍ക്കേണ്ടവർ പോലും സ്വന്തം കാര്യം നോക്കിപ്പോയി. തന്നെ ഒരു മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു. താൻ ഒരിക്കലും അത്തരത്തിലുള്ള സ്ത്രീ അല്ലെന്നും സരിത പറയുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം