By: Oneindia Malayalam Video Team
Published : October 31, 2017, 12:27

വിരാട് കോലിയുടെ ഫോമിന് പിന്നിലെ രഹസ്യം

Subscribe to Oneindia Malayalam

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും കണ്‍സിസ്റ്റൻറ് താരമാരെന്ന് ചോദിച്ചാല്‍, വിരാട് കോലി എന്നാകും ഉത്തരം. 2017ലെ ഏറ്റവും കൂടുതൽ റൺസുകൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരിലാണ്.ന്യൂസിലാൻഡിനെതിരായ മത്സരത്തില്‍ കോലി അത് തെളിയിക്കുകയും ചെയ്തു. കിവീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളില് നിന്നായി 263 റണ്‍സ് ആണ് കോലിയുടെ സമ്പാദ്യം. തകർപ്പൻ പ്രകടനത്തോടെ ബാറ്റ്സ്നാമാൻമാരുടെ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കോലി കുതിക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന മൂന്നാം മത്സരത്തില് കരിയറിലെ 32ാമത് ഏകദിനസെഞ്ചുറിയും കോലി നേടി. ഒപ്പം 9000 റണ്‍സ് ക്ലബ്ബിലും ഇടം നേടി. 194 ഇന്നിം്സുകളില്‍ നിന്നായിരുന്നു കോലിയുടെ ഈ നേട്ടം. സൌരവ് ഗാംഗുലിയെയും എബി ഡി വില്ലിയേഴ്സിനെയുമാണ് ഇക്കാര്യത്തില്‍ കോലി മറികടന്നത്.26 മത്സരങ്ങളിൽ നിന്നും ആറ് സെഞ്ചുറിയും ഏഴ് ഫിഫ്റ്റിയും സഹിതം 1460 റൺസാണ് കോലി 2017ൽ അടിച്ചുകൂട്ടിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം