• search
By : Oneindia Video Malayalam Team
Published : October 31, 2017, 11:01
Duration : 01:34

സ്വച്ഛ് ഭാരത്: വീട്ടില്‍ ശൌചാലയമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കപ്പെട്ട കേന്ദ്രസർക്കാർ പദ്ധതിയാണ് സ്വച്ഛ് ഭാരത്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. അപ്പോള്‍ തന്നെ വീട്ടില്‍ ശൌചാലയമില്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കളുണ്ടെന്ന് വെളിപ്പെടുത്തല്‍. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലാ കലക്ടർ വിവേക് യാദവാണ് കണക്കുകള്‍ പുറത്തുവിട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ വിജയന​ഗരം ജില്ലയിൽ മാത്രം 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും കക്കൂസ് ഇല്ലെന്ന് കണക്കുകൾ. ജില്ലയിലെ 62 സ്കൂളു​കളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി. 3,419 വാർഡ് അംഗങ്ങളുടേയും 120 സർ​പഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു.ഉദ്യോഗസ്ഥരും ജന​പ്രതിനിധികളും പൊതു​ജനത്തിന് മാതൃകയാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു.ആളുകളുടെ മനോഭാവം മാറണം. ശൗചാലയം ഉപയോഗിക്കേണ്ട ആവശ്യകതയെ കുറിച്ച് ആളുകൾക്ക് അവബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more