• search
  • Live TV
By : Oneindia Video Malayalam Team
Published : February 19, 2018, 10:49
Duration : 02:19

T20: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം

ഏകദിന പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യിലും ഇന്ത്യന്‍ ആധിപത്യം. ആവേശകരമായ ആദ്യ ട്വന്റിയില്‍ ഇന്ത്യ 28 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ഇന്ത്യ നല്‍കിയ 204 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയക്ക് ഒമ്പത് വിക്കറ്റിന് 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ റീസെ ഹെന്‍ഡ്രിക്‌സ് (70) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിനോക്കിയത്. 50 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്. ഫര്‍ഹാന്‍ ബെഹര്‍ദിന്‍ 39 റണ്‍സെടുത്തു പുറത്തായി. പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ചത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം