By: Oneindia Malayalam Video Team
Published : June 03, 2017, 02:48

മലപ്പുറത്ത് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം

Subscribe to Oneindia Malayalam

മലപ്പുറത്ത് വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. വെങ്ങര മഹാദേവ ക്ഷേത്രത്തിനാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ തീയിട്ടത്. ക്ഷേത്രത്തില്‍ പൂജക്ക് ഉപയോഗിക്കുന്ന കിണ്ടി, നിലവിളക്ക് തുടങ്ങിയവ സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നശിച്ചുപോയെന്ന് കരുതുന്ന ക്ഷേത്രം അടുത്ത കാലത്താണ് പുനര്‍നിര്‍മാണം തുടങ്ങിയത്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി ഉണ്ടാക്കിയിരുന്ന ഷെഡിലാണ് ഇപ്പോള്‍ പ്രതിഷ്ഠയും പൂജയും മറ്റും നടന്നുവരുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം