By : Oneindia Video Malayalam Team
Published : September 19, 2019, 05:00
Duration : 02:46
02:46
ഏരിയ 51ലെ അന്യഗ്രഹ ജീവികള്‍ നാളെ സ്വതന്ത്രമാകുമോ ?
നാളെയാണ് ലോകം കാത്തിരിക്കുന്ന ആ ദിനം. അമേരിക്കയുടെ നിഗൂഢ സ്ഥലമായ ഏരിയ 51 റെയ്ഡ് ചെയ്യുമെന്ന് ഒരു കൂട്ടം പേര് പ്രഖ്യാപിച്ച ദിവസം. പ്രഖ്യാപിച്ച പോലെ നാളെ പുലര്‍ച്ചെ 3ന് റെയ്ഡ് നടക്കുമോ ഇല്ലയോ എന്ന് അറിയില്ലെങ്കിലും എങ്ങനെയും ആ നീക്കം തടയാന്‍ അമേരിക്ക ശക്തമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. 15 ലക്ഷത്തോളം പേരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. പ്രദേശത്തിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു അമേരിക്കന്‍ ഗവണ്മെന്റ്. ഏരിയ 51ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചിട്ടുണ്ട്.