By: Oneindia Malayalam Video Team
Published : November 15, 2017, 03:15

കായല്‍ ചാണ്ടിക്കും ഇരട്ടച്ചങ്കനും ട്രോള്‍

Subscribe to Oneindia Malayalam

പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം രാജിവെച്ചൊഴിയുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രിയും. വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനാണ് ആദ്യം രാജിവെച്ചൊഴിഞ്ഞത്. ബന്ധുനിയമന വിവാദമായിരുന്നു ജയരാജന്‍റെ വിക്കറ്റ് തെറിപ്പിച്ചത്. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറായി നിയമിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ തീരുമാന പ്രകാരമായിരുന്നു ജയരാജന്റെ രാജി. അടുത്തത് എകെ ശശീന്ദ്രന്‍റെ ഊഴമായിരുന്നു.നാണംകെട്ട പടിയിറക്കം. മംഗളം ചാനലിന്‍റെ ഫോണ്‍കെണിയില്‍ വീണ് വിവാദങ്ങള്‍ക്കും നാണക്കേടിനുമൊടുവിലായിരുന്നു ശശീന്ദ്രന് രാജിവെക്കേണ്ടി വന്നത്. അശ്ലീല ഫോണ്‍ വിളിയില്‍ കുടുങ്ങിയ ശശീന്ദ്രന്‍ അധികം കടിച്ചു തൂങ്ങി നില്‍ക്കാതെയായിരുന്നു രാജിവെച്ചത്. എല്ലാ എതിര്‍പ്പുകളെയും തുടച്ചുമാറ്റി ഗതാഗത മന്ത്രിയായി ചാണ്ടി സ്ഥാനമേറ്റു. പക്ഷേ അധികകാലം നീണ്ടില്ലെന്ന് മാത്രം, കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്ക് മുറുകിയതോടെയാണ് ഗത്യന്തരമില്ലാതെ തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം