By: Oneindia Malayalam Video Team
Published : October 25, 2017, 12:42

ധോണിയുടെ മകളുടെ മലയാളം പാട്ട്, വീഡിയോ വൈറല്‍

Subscribe to Oneindia Malayalam

ലോകം മുഴുവനുമുള്ള മലയാളികള്‍ ഇപ്പോള്‍ ചർച്ച ചെയ്യുന്നത് ഒരു പാട്ടിനെക്കുറിച്ചാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവയുടെ പാട്ടിനെക്കുറിച്ച്. ജാർഖണ്ഡുകാരനായ ധോണിയുടെ മകളുടെ പാട്ട് മലയാളികളെ ആകർഷിക്കാൻ കാരണമുണ്ട്. മലയാളത്തിലാണ് സിവയുടെ പാട്ട്. സൂപ്പർഹിറ്റ് ഗാനമായ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനമാണ് സിവ അതിമനോഹരമായി പാടിയിരിക്കുന്നത്. സിവസിങ്‌ധോണി006 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ധോണിയുടെ മകൾ സിവ ഇതിനു മുൻപ് തന്നെ ആരാധകരുടെ പ്രിയങ്കരിയാണ്. ഇതിനു മുൻപും ഇത് പോലെ കുറച്ച വിഡിയോകൾ വൈറൽ ആയിരുന്നു. കോഹ്‌ലിയുടെ ഒപ്പം കളിക്കുന്നതും അത് പോലെ ധോണിയുടെ കൂടെ കളിക്കുന്നതുമായ വിഡിയോകൾ സോഷ്യൽ മിഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇതാ ഇപ്പോൾ ഈ വിഡിയോയും മലയാളികളെ മുഴുവൻ അത്ഭുതപെടുത്തിരിക്കുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം