By: Oneindia Malayalam Video Team
Published : October 30, 2017, 05:24

കായല്‍ നികത്തും ചാണ്ടി: ചാണ്ടിക്ക് ട്രോളുകള്‍

Subscribe to Oneindia Malayalam

എല്‍ഡിഎഫ് സർക്കാരിന് ഏറ്റവുമധികം നാണക്കേടുണ്ടാക്കിയ വിവാദങ്ങളിലൊന്നാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരായ അഴിമതിയാരോപണങ്ങള്‍. കായല്‍ കയ്യേറി നികത്തിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ടും വന്നു. എന്നിട്ടും തോമസ് ചാണ്ടിക്കോ മുഖ്യമന്ത്രിക്കോ ഒരു കുലുക്കവും ഇല്ല. അപ്പോ പിന്നെ ട്രോളന്മാർക്ക് വെറുതെയിരിക്കാൻ പറ്റുമോ? ഏതായാലും സോഷ്യല്‍ മീഡിയയില്‍ തോമസ് ചാണ്ടിക്ക് ട്രോളഭിഷേകമാണ്. കായല്‍ നികത്തും ചാണ്ടിയുമാണ് വിഷയം. ട്രോളുകള്‍ക്കായി വീഡിയോ കാണുക. ചാണ്ടിയെ ഒന്ന് ഹിപ്‌നോട്ടൈസ് ചെയ്ത് നോക്കണം. അപ്പോള്‍ കേള്‍ക്കാം പത്താം വയസ്സില്‍ നികത്തിയ നികത്തല്‍.ലങ്കയിലേക്ക് പാലം ഉണ്ടാക്കാന്‍ വാനര സേനയുടെ ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. ചാണ്ടിയുണ്ടായിരുന്നെങ്കില്‍ എപ്പോ കടല്‍ തന്നെ നികത്തി എന്ന് ചോദിച്ചാല്‍ പോരെ.കട്ടപ്പനയിലെ ഹൃത്വിക് റോഷനെ പോലെ ചാണ്ടിക്കും ഉണ്ട് ചില അഭിലാഷങ്ങള്‍. അതിങ്ങനെ ആണത്രെ. അതിലെന്തെങ്കിലും തെറ്റുണ്ടോ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം