By: Oneindia Malayalam Video Team
Published : January 08, 2018, 12:14

വിവാഹവീട്ടിൽ പുലിയോ കാട്ടുപൂച്ചയോ

Subscribe to Oneindia Malayalam

വിവാഹവീട്ടിലെ മൊബൈല്‍ വീഡിയോയില്‍ പുലി. തിരിച്ചറിഞ്ഞത് വീഡിയൊ കണ്ട മറ്റുള്ളവര്‍. പൊലീസും വനം വകുപ്പും സ്ഥലത്ത് കുതിച്ചെത്തി. പരിശോധിച്ചപ്പോള്‍ പുലി വെറും കാട്ടുപൂച്ചയാണോ എന്നും സംശയം.പെരുവയല്‍ പള്ളിത്താഴത്ത് കോളോട്ട് രവിയുടെ വീട്ടിന്റെ പരിസരത്താണ് ലക്ഷണമൊത്തൊരു പുലി വീഡിയൊയില്‍ പതിഞ്ഞത്. വിവാഹ സത്കാരത്തിന്റെ ഭാഗമായി കുട്ടികള്‍ വീട്ടില്‍നിന്ന് വീഡിയൊ എടുത്തിരുന്നു. വീടിന്റെ അടുക്കള ഭാഗം ചിത്രീകരിക്കുമ്പോള്‍ മുറ്റത്തുകൂടെ ഒരു വലിയ ജീവി നടന്നുപോകുന്നതു കാണാം. ദൃശ്യംകണ്ട പൊലീസും ഉറപ്പിച്ചു യെവന്‍ പുലിതന്നെ. അവര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് താമരശേരിയില്‍നിന്ന് വനംവകുപ്പ് ഉദ്യോസ്ഥരുമെത്തി.എന്തായാലും പുലിയോ പൂച്ചയോ എന്നുള്ള അന്വേഷണം പെരുവയലില്‍ തകൃതിയായി നടക്കുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം