By: Oneindia Malayalam Video Team
Published : November 15, 2017, 10:02

ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തം

Subscribe to Oneindia Malayalam

ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്ന് റിപ്പോർട്ട്. നിരവധി പ്രവചനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ലോകാവസാന പ്രവചനങ്ങളൊക്കെ എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഇതില്‍ ഭൂരിഭാഗവും നമ്മള്‍ ചിരിച്ചുതള്ളുകയാണ് പതിവ്. എന്നാല്‍ ഇപ്പോഴിതാ ആധികാരികമെന്ന് പറയാവുന്ന തരത്തിലൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയെ കാത്തിരിക്കുന്നത് കൂട്ടവംശനാശമാണ്. ഇത് വെറും പ്രവചനമല്ല. ശാസ്ത്രം തരുന്ന മുന്നറിയിപ്പാണ്.184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. അടിയന്തരമായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തമാകും. ബയോസയന്‍സ് ജേര്‍ണലിലാണ് ഇത്രയും ശാസ്ത്രജ്ഞര്‍ ഒരുമിച്ച് ഒരേ മുന്നറിയിപ്പ് ഭൂമിയെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. 25 വര്‍ഷം മുന്‍പ് ഇത്തരമൊരു മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ മാനവരാശിക്ക് നല്‍കിയിരുന്നു. 1992ല്‍ 1700 ശാസ്ത്രജ്ഞര്‍ ചേര്‍ന്നായിരുന്നു ഈ മുന്നറിയിപ്പ് രേഖയില്‍ ഒപ്പിട്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം