By: Oneindia Malayalam Video Team
Published : December 15, 2017, 01:38

ശബരിമലയില്‍ ട്രാന്‍സ്ജന്‍ഡറിന് വിലക്കുണ്ടോ?

Subscribe to Oneindia Malayalam

ശബരിമല സന്നിധാനത്തെത്തിയ ട്രാന്‍സ്ജന്‍ഡറിനെ പൊലീസ് തിരിച്ചയച്ചു. തമിഴ്നാട് വെല്ലൂര്‍ സ്വദേശി മോഹനെയാണ് സന്നിധാനത്തു നിന്നും മടക്കി അയച്ചത്. സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള വിലക്ക് ട്രാന്‍സ്‌ജെന്ററിന് ബാധകമാകുമോ എന്നതിലെ അവ്യക്തത കാരണമാണ് തിരിച്ചയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ച വൈകിട്ടാണ് മുപ്പതുകാരനായ മോഹന്‍ സന്നിധാനത്ത് എത്തിയത്. ട്രാന്‍സ്‌ജെന്റര്‍ എന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് ഇയാളുടെ കൈവശമുണ്ടായിരുന്നു. ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തുനിന്നാണ് പൊലീസ് മോഹനെ പിടികൂടിയത്. പിന്നീട് വിട്ടയച്ചു. ശബരിമലയിലെ ആചാരപ്രകാരം പത്ത് മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് മാത്രമേ വിലക്കുള്ളൂ. ആചാര ലംഘനമാണോ എന്നറിയില്ലെന്നും ഇക്കാര്യത്തില്‍ പൊലീസ് കൈക്കൊള്ളുന്ന തീരുമാനം അംഗീകരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം