By: Oneindia Malayalam Video Team
Published : May 12, 2017, 05:07

മുത്തലാഖ് അത്യന്തം നീചമായ വിവാഹ മോചന രീതിയെന്ന് സുപ്രീം കോടതി

Subscribe to Oneindia Malayalam

മുത്തലാഖ് അത്യന്തം നീചമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീം കോടതി. ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെങ്കില്‍ അതെങ്ങനെ നിയമവിധേയമാകുമെന്നും സുപ്രീം കോടതി ചോദിച്ചു. മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നതിന് ഇടയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെയാണ് അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് മുത്തലാഖ് ദൈവത്തിന്റെ കണ്ണില്‍ പാപമാണെന്ന് അഭിപ്രായപ്പെട്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം