By: Oneindia Malayalam Video Team
Published : November 08, 2017, 04:43

മോദിക്കും സംഘികള്‍ക്കും ട്രോളോട് ട്രോള്‍

Subscribe to Oneindia Malayalam

നോട്ടുനിരോധത്തിൻറെ ഒന്നാം വാർഷികമാണ് ഇന്ന്. മണ്ടൻ തീരുമാനമെന്നും ദുരന്തമെന്നുമൊക്കെയാണ് നോട്ടുനിരോധനത്തെ ഭൂരിഭാഗം പേരും വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നോട്ടുനിരോധനത്തെ അനുകൂലിച്ചെത്തിയവരെ ട്രോള്‍ കൊണ്ട് നേരിടുകയാണ് സോഷ്യല്‍ മീഡിയ. ഒന്നാം വാർഷികം സ്പെഷ്യലായി പ്രൊഫൈല്‍ പിക്ചർ മാറ്റാനുള്ള ഓപ്ഷൻ ബിജെപി കേരള ഘടകം കൊണ്ടുവന്നിരുന്നു. സാമ്പത്തിക വിപ്ലവത്തിൻറെ ഒരാണ്ട് എന്ന പേരിലാണിത്. ഇതിനെതിരെയും ട്രോളുകളാണ്. 2016 നവംബർ 8നാണ് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന ആ പ്രഖ്യാപനം വന്നത്. പൊതുവെ റിസർവ് ബാങ്കിൻറെ അധികാര പരിധിയില്‍ വരുന്ന ഒരു കാര്യത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നതും ചരിത്രത്തിലാദ്യമാണ്. 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ക്ക് വിലയില്ലാതായി. മൂന്ന് ലക്ഷം കോടിയെങ്കിലും തിരികെ വരില്ലെന്ന് സർക്കാരിന് ഉറപ്പുണ്ട്. അന്നത്തെ അറ്റോർണി ജനറല്‍ പറഞ്ഞത് 5 ലക്ഷത്തോളം രൂപ തിരികെ വരില്ലെന്നാണ്. പക്ഷേ പിൻവലിക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും തിരികെയെത്തിയത് ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം