By: Oneindia Malayalam Video Team
Published : December 06, 2017, 02:03

സൂരജിൻറെ ജോലി കളയിപ്പിച്ചവർക്കെതിരെ ട്രോളുകള്‍

Subscribe to Oneindia Malayalam


മലപ്പുറത്തെ ചില പെണ്‍കുട്ടികള്‍ ചേർന്ന് ഒരു ഫ്ലാഷ് മോബ് സംഘടിപ്പിച്ചതിൻറെ വിവാദങ്ങള്‍ ഇതുവരെ കെട്ടടിങ്ങിയിട്ടില്ല. ഡിസംബർ ഒന്നിന് എയ്ഡ്സ് ബോധവത്ക്കരണത്തിൻറെ ഭാഗമായാണ് ഈ പെണ്‍കുട്ടികള്‍ ഡാൻസ് ചെയ്തത്. നിരവധി ആളുകള്‍ ഈ പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഡാൻസ് ഇസ്ലാം വിരുദ്ധമാണെന്നാണ് മത മൌലിക വാദികളുടെയും യാഥാസ്ഥിതിക വാദങ്ങളും പറയുന്നത്. ഈ വിഷയത്തില്‍ ആയിരുന്നു ആര്‍ജെ സൂരജ് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. തന്റേടമുള്ള മൂന്ന് മിടുക്കി കുട്ടികളെ കണ്ടു എന്ന് പറഞ്ഞായിരുന്നു സൂരജ് തന്റെ വീഡിയോ തുടങ്ങിയത്. അവരെ ഏറെ പ്രശംസിച്ചതിന് ശേഷം, ആ പെണ്‍കുട്ടികള്‍ക്കെതിരെ അസഭ്യം പറഞ്ഞുനടക്കുന്നവരെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു സൂരജ്. എന്നാല്‍ സൂരജിന്റെ വിമര്‍ശനങ്ങള്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നതാണ് എന്നായിരുന്നു ആരോപണം. ഏതായാലും ഈ അസഹിഷ്ണുതയും വിവാദങ്ങളും ഒക്കെ കേട്ടിരിക്കുന്ന ട്രോളന്മാർ വെറുതെ ഇരിക്കില്ല. സൂരജിൻറെ ജോലി കളയിപ്പിച്ചവർക്കെതിരെ ട്രോളഭിഷേകമാണ് സോഷ്യല്‍ മീഡിയയില്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം