By: Oneindia Malayalam Video Team
Published : November 07, 2017, 05:26

മണ്ടൻ തീരുമാനം: മോദിക്ക് ട്രോള്‍

Subscribe to Oneindia Malayalam


നോട്ട് നിരോധനത്തിൻറെ ഒന്നാം വാർഷികം നാളെ നടക്കാനിരിക്കെ രാജ്യത്തെ സാധാരണക്കാർക്കുണ്ടായ ദുരിതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ ട്രോളഭിഷേകം. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സമ്പദ് വ്യവസ്ഥയില്‍ മൊത്തം വിനിയമത്തിലുണ്ടായിരുന്ന 87 ശതമാനം നോട്ടുകളായ 1000, 500 എന്നിവയാണ് ഒരു രാത്രി കൊണ്ട് അസാധുവാണെന്ന് മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം തിരിച്ചുപിടിക്കാനും ഡിജിറ്റല്‍ ഇടപാടുകള്‍ വർധിപ്പിക്കാനുമാണ് നോട്ട് നിരോധിക്കുന്നതെന്നുമായിരുന്നു മോദി ഇക്കാര്യത്തില്‍ പറഞ്ഞത്. എന്നാല്‍, ലോകത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം മോദിയുടേത് മണ്ടൻ തീരുമാനമാണെന്ന് വ്യക്തമാക്കിയിരുന്നു, നോട്ട് നിരോധിച്ചതോടെ രാജ്യത്തിൻറെ സാമ്പത്തികാവസ്ഥയില്‍ വ്യതിചലനങ്ങളുണ്ടാകുകയും സാധാരണക്കാർക്ക് വൻ തിരിച്ചടിയാകുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇതിനെ ട്രോളുകള്‍ കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ വരവേറ്റത്. ഇപ്പോഴിതാ നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോഴും ട്രോളുകള്‍ക്ക് പഞ്ഞമില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം