By: Oneindia Malayalam Video Team
Published : October 31, 2017, 05:41

പോത്തേട്ടൻസ് ബ്രില്ല്യൻസ്: ട്രോള്‍

Subscribe to Oneindia Malayalam


ബോക്സ് ഓഫീസില്‍ തകർന്നടിഞ്ഞ പല ചിത്രങ്ങളും ടൊറൻറില്‍ വന്ന ശേഷമാണ് എല്ലാവരും കാണാറ്. അത്തരത്തില്‍ വിജയിച്ച ചിത്രമാണ് ഗപ്പി. പുതിയ സിനിമകള്‍ ഏതെങ്കിലും ടൊറൻറില്‍ എത്തിയിട്ടുണ്ടെങ്കില്‍ ട്രോള്‍ ഗ്രൂപ്പുകള്‍ നോക്കിയാല്‍ മതി എന്നൊരു പറച്ചിലുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ ടൊറൻറില്‍ എത്തിയിരുന്നു. ട്രോള്‍ ഗ്രൂപ്പുകളില്‍ ആകെ മമ്മൂട്ടിയും പുള്ളിക്കാരനും ആയിരുന്നു. മഹേഷിന്റെ പ്രതികാരം ഇങ്ങനെ ടൊറന്റില്‍ റിലീസ് ചെയ്തതിന് ശേഷം ആയിരുന്നു 'പോത്തേട്ടന്‍ ബ്രില്യന്‍സ്' എന്നൊരു പ്രയോഗം തന്നെ വന്നത്. ഇപ്പോളിതാ തൊണ്ടിമുതലും ദൃക്‌സാക്ഷിയും അങ്ങനെ കാണുകയാണ് ട്രോളേഴ്‌സ്... എന്തിനാ? പോത്തേട്ടന്‍ ബ്രില്യന്‍സ് കണ്ടെത്താന്‍!!!ഇപ്പോള്‍ ആരെങ്കിലും ബ്രി എന്ന് പറഞ്ഞ് തുടങ്ങിയാല്‍ തന്നെ പോത്തേട്ടന്‍ വാ പൊത്തിപ്പിടിക്കുമത്രെ,തൊഴിലിനിടയില്‍ അറിയാതെ മാല വിഴുങ്ങിപ്പോയ പ്രസാദിനെ രക്ഷിക്കാന്‍ കനിവുള്ളവര്‍ മുന്നോട്ട് വരണം. കഷ്ടമാണ് അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും സ്ഥിതി!എന്നിങ്ങനെയൊക്കെയാണ് ട്രോളുകൾ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം