By : Oneindia Malayalam Video Team
Published : November 11, 2017, 02:52

ബൈക്കില്‍ സിംഹങ്ങളെ പിന്തുടരുന്ന യുവാക്കളുടെ വീഡിയോ വൈറലാവുന്നു

ബൈക്കില്‍ സിംഹങ്ങളെ പിന്തുടരുന്ന യുവാക്കളുടെ വീഡിയോ വൈറലാവുന്നു. ഗുജറാത്തിലെ ഗിര്‍വനത്തില്‍ നിന്നുമുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. നാല് യുവാക്കളാണ് ബൈക്കിലെത്തി ആണ്‍ പെണ്‍ സിംഹങ്ങളെയും സിംഹക്കുട്ടികളേയും പിന്തുടര്‍ന്നത്. യുവാക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സിംഹങ്ങള്‍ ഓടുന്നതും വീഡിയോയില്‍ കാണാം. ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ പ്ലേറ്റും വീഡിയോയില്‍ തെളിഞ്ഞ് കാണുന്നുണ്ട്. നാല് യുവാക്കളെയും കണ്ടെത്താന്‍ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീഡിയോയുടെ ഉറവിടം കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ഏഷ്യന്‍ സിംഹങ്ങള്‍ക്കുള്ള ഏക കേന്ദ്രമാണ് പശ്ചിമ ഗുജറാത്തിലുള്ള ഗിര്‍ വന്യജീവി സങ്കേതം. ത്വക്കിലെ സ്വഭാവം, വയറിലെ മടക്ക്, എന്നിവയാണ് ആഫ്രിക്കന്‍ സിംഹങ്ങളില്‍ നിന്ന് ഏഷ്യന്‍ സിംഹങ്ങള്‍ക്കുള്ള പ്രധാന വ്യത്യാസം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം