By: Oneindia Malayalam Video Team
Published : October 29, 2017, 04:13

'കാശില്ലെങ്കില്‍ പടം കൊള്ളില്ല', വില്ലനെ തരംതാഴ്ത്തി മാതൃഭൂമി

Subscribe to Oneindia Malayalam

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററുകളിലെത്തിയ മോഹൻലാല്‍ ചിത്രമാണ് വില്ലൻ. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ മാതൃഭൂമി പത്രം വില്ലന് നെഗറ്റീവ് റിവ്യൂ നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശനിയാഴ്ച പുറത്തിറങ്ങിയ ചിത്രഭൂമിയില്‍ രണ്ട് സ്റ്റാർ റേറ്റിംഗ് മാത്രമാണ് വില്ലന് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളെ കടന്നാക്രമിക്കുന്ന പ്രവണതയാണ് മാതൃഭൂമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ആരാധകര്‍. പുലിമുരുകന്‍ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മാതൃഭൂമിക്കെതിരായ ചര്‍ച്ചകള്‍ നിറയുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മലയാളി ന്യൂസ് പോര്‍ട്ടലിന്റെ ലിങ്കും പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.മോഹൻലാലിന്റെ സ്റ്റൈലൻ ഗെറ്റപ്പും വിശാൽ, ഹൻസിക എന്നീ വിലയേറിയ താരങ്ങളുടെ സാന്നിധ്യവും സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ 8കെ തള്ളലുകളും കാരണം ആരാധകരിൽ മാത്രമല്ല, മലയാളി പ്രേക്ഷകരിൽ മൊത്തം തന്നെയാണ് വാനോളം പ്രതീക്ഷയുയർത്തിയ സിനിമയാണ് വില്ലൻ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം