By: Oneindia Malayalam Video Team
Published : October 27, 2017, 10:32

മെസ്സിയെയും പിന്നിലാക്കി കോലി

Subscribe to Oneindia Malayalam

റെക്കോർഡുകളെല്ലാ തകർത്തെറിയുന്നത് എന്നും ഹരമാണ് വിരാട് കോലിക്ക്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കാൻ ശേഷിയുള്ള ഒരേയൊരു ബാറ്റ്സ്മാനായി ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത് വിരാട് കോലിയെ മാത്രമാണ്. സ്ഥിതരയാർന്ന ബാറ്റിങ് മികവുകൊണ്ട് മാത്രമല്ല, വിജയനായകനെന്ന നിലയിലും വിരാട് കോലി ലോകക്രിക്കറ്റിൻറെ നെറുകയിലാണ്. റെക്കോർഡുകള്‍ സൃഷ്ടിച്ച് സ്വന്തം പേരും സ്ഥാനവും നിലനിർത്തുക എന്നതിനപ്പുറം ടീമിൻറെ വിജയത്തിന് വഴിതെളിക്കുക എന്ന കർത്തവ്യവും കോലി ഭംഗിയായി ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വിലയേറിയ 10 കായികതാരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് ഈ ഇന്ത്യന്‍ ക്രിക്കറ്റ് താരം. ക്രിക്കറ്റില്‍ നിന്നും ഈ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു താരവും കോലിയാണ്. ബുധനാഴ്ച്ച പ്രസിദ്ധീകരിച്ച പട്ടികയില്‍ ഏഴാമനാണ് കോലി.പട്ടികയില്‍ ഒന്നാമന്‍ ടെന്നീസ് ഇതിഹാസം സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ ആണ്.14.5 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് കോലിയുടെ താരമൂല്യം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം