By : Oneindia Malayalam Video Team
Published : March 24, 2018, 08:09

ദീപികയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് കോലി?

ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സിന് 11 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. പ്രമുഖ വെബ്‌സൈറ്റായ ഗോഇബിബോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്നുള്ള പിന്മാറ്റത്തെ തുടര്‍ന്നാണിത്. വെബ്‌സൈറ്റിന്റെ പരസ്യചിത്രത്തില്‍ പ്രമുഖ ബോളിവുഡ് നടി ദീപിക പദുകോണിനൊപ്പം കോലി അഭിനയിക്കേണ്ടതായിരുന്നു. പക്ഷെ പരസ്യത്തില്‍ അഭിനയിക്കാന്‍ കോലി വിസമ്മതിക്കുകയായിരുന്നു. കോലിയെ പരസ്യത്തിനു വിട്ടുതരാതിരുന്നതോടെ കരാറില്‍ നിന്നും ഗോഇബിബോ പിന്‍മാറുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം