By: Oneindia Malayalam Video Team
Published : November 03, 2017, 10:31

കിവീസിനെതിരായ മത്സരം: കോലി ചട്ടം ലംഘിച്ചു?

Subscribe to Oneindia Malayalam

ഇന്ത്യ ന്യൂസിലാൻഡ് ട്വൻറി 20 മത്സരത്തിനിടെ വിരാട് കോലി വാക്കി ടോക്കിയില്‍ സംസാരിച്ചെന്ന് ആരോപണം. ഇതോടെ കോലി ഐസിസി ചട്ടം ലംഘിച്ചെന്നും ആരോപണമുയർന്നു. ഇതിൻറെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ വലിയ വിവാദമായി. എന്നാല്‍ കോലി ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ വിശദീകരണം. വാക്കി ടോക്കി ഉപയോഗിക്കാൻ കോലി അനുമതി ചോദിച്ചിരുന്നു എന്നാണ് ഐസിസി പറയുന്നത്. മൊബൈല്‍ ഫോണുകള്‍ ഡ്രസ്സിങ് റൂമില്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം, നിശ്ചിത ദൂരം ലഭിക്കുന്ന വാക്കി ടോക്കികള്‍ അനുവദിച്ചിട്ടുമുണ്ട്. കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ നിന്നും ഡ്രസ്സിങ് റൂമിലേക്ക് ആശയ വിനിമയം നടത്താനായാണിത്.
മൈതാനത്തിന് പുറത്തുള്ള ആളുമായി സംസാരിക്കാന്‍ കഴിയാത്ത തരത്തിലുള്ള രണ്ട് സെറ്റുകള്‍ മാത്രമുള്ള വാക്കി ടോക്കികള്‍ക്കാണ് അനുമതി.ചരിത്രത്തില്‍ ആദ്യമായി ന്യൂസിലൻഡിനെതിരെ ഇന്ത്യ ഒരു ട്വന്റി 20 മത്സരം ജയിച്ചു. ഇതിന് മുമ്പ് അഞ്ച് തവണ നേർക്കുനേർ വന്നപ്പോഴും ന്യൂസിലൻഡ് ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം