By : Oneindia Malayalam Video Team
Published : January 10, 2018, 04:05

കിട്ടിയ ചീമുട്ടയേറ് ഇങ്ങനെ ആയിരുന്നോ / ഈ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കല്ലേറും ചീമുട്ടയേറും വരെ സംഭവിച്ചരിക്കുന്നു. ഇത് രണ്ടാം തവണയാണ് ബല്‍റാമിന് നേര്‍ക്ക് ചീമുട്ടയേറ് ഉണ്ടായിരിക്കുന്നത്. ബല്‍റാമിന് നേര്‍ക്കുണ്ടായ അതിക്രമം അതിരുകടന്നതൊന്നും അല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ 'സഖാക്കള്‍' പറയുന്നത്. ബല്‍റാം ചെയ്തത് വച്ച് നോക്കിയാല്‍ ഈ പ്രതിഷേധം പോരെന്ന് പറയുന്നവരും കുറവല്ല. കൃഷ്ണന്‍കുട്ടി നായരുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ചീമുട്ടയോടൊപ്പം എന്ന ഹാഷ്ടാഗം ഇതിനോടൊപ്പം ഉണ്ട്ഒരു സിനിമയില്‍ കൃഷ്ണന്‍ കുട്ടി നായര്‍ പ്രസംഗിക്കുമ്പോള്‍ ചീമുട്ടയേറ് കൊള്ളുന്ന ഒരു രംഗമുണ്ട്. ആ ചിത്രമാണ് ഇപ്പോള്‍ ബല്‍റാം വിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരുക്കുന്നത്.പാലക്കാട് ജില്ലയിലെ കുറ്റനാട് നടന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിടി ബല്‍റാമിന് എതിരെ ശക്തമായ പ്രതിഷേധം നടന്നത്. കരിങ്കൊടി കാണിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം കല്ലേറിലും ചീമുട്ടയേറിലുമാണ് കലാശിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം