By: Oneindia Malayalam Video Team
Published : December 02, 2017, 10:52

മോഷ്ടാവിനെ ഓടിച്ചിട്ടു പിടിച്ച് പോലീസിനു കൈമാറി....വീഡിയോ കാണു

Subscribe to Oneindia Malayalam

കൊറിയറായി വന്ന സാധനങ്ങള്‍ മോഷ്ടിച്ചുകൊണ്ട് ഓടിയ മോഷ്ടാവിനെ യുവതി ഓടിച്ചിട്ട് പിടിച്ചു. മോഷ്ടാവിനെ പിന്നീട് പോലീസിന് കൈമാറി. വാഷിങ്ങ്ടണ്ണിലാണ് സംഭവം നടക്കുന്നത്. കൊറിയര്‍ ബോയ് ഒരു വീട്ടിലേക്ക് ബോക്‌സുമായി വരുന്നിടത്തുനിന്നുമാണ് വീഡിയോ തുടങ്ങുന്നത്. കൊറിയര്‍ ബോയ് ഒരു വീടിനു മുന്നില്‍ ബോക്‌സ് വെക്കുന്നു. പിന്നാലെ ഒരു കാറില്‍ വന്നെത്തിയ യുവതി ആ ബോക്‌സ് എടുത്ത് ഓടി. അപ്പോഴേക്കും അവള്‍ വന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്തു വെച്ചിരുന്നു. തുടര്‍ന്ന് ഒരു നിമിഷം വൈകിയില്ല അവള്‍ കാറിനടുത്തേക്ക് ഓടി. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ കാറില്‍ അവള്‍ക്കു കയറാന്‍ സാധിച്ചില്ല.

പിന്നീടാണ് അത് സംഭവിച്ചത്. മോഷ്ടിച്ച ബോക്‌സിന്റെ ഉടമയായ സ്ത്രീ ഇതെല്ലാം കണ്ട് പെട്ടെന്നുതന്നെ ഓടി വന്നു. മോഷ്ടാവിനെ കയറി പിടിച്ചു. എന്നിട്ട് കളളന്‍ കളളന്‍ എന്നുറക്കെ വിളിച്ചു പറഞ്ഞു. പക്ഷേ ആ സമയത്ത് ആരും തന്നെ ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മോഷ്ടാവ് കുതറിയോടാന്‍ പലവട്ടം ശ്രമിച്ചു. എന്നാല്‍ ആ സത്രീ വിട്ടുകൊടുത്തില്ല. മോഷ്ടാവിനെ പിടിച്ചു വെച്ചു. അങ്ങനെ ചുമ്മ മോഷ്ടാവിനെ പറഞ്ഞുവിടാനും അവര്‍ തയ്യാറായില്ല. പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. തുടര്‍ന്ന് പോലീസെത്തി മോഷ്ടാവിനെ കൊണ്ടുപോയി. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. യുവതിയുടെ ധൈര്യത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം